gold-

കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മേയ് മുതൽ ഒക്ടോബർ വരെ 150 ദിവസം കേരള ഗ്രാൻഡ് കൺസ്യൂമർ ഫെസ്റ്റ് 2024 എന്ന പേരി​ൽ വ്യാപാരോത്സവം നടത്തുന്നു. കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം സംസ്ഥാന പ്രസിഡൻറ് ജസ്റ്റിൻ പാലത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി​. മിഥിലാജ് ഹാരിസ്, ട്രഷറർ അഡ്വ. കെ.എ. ദിൽഷാദ് എന്നിവരാണ് ജനറൽ കൺവീനർമാർ. പി.സി. കുര്യാക്കോസ്, രാമാനുജൻ, നജീബ് ചെന്താപ്പൂര്,

അഡ്വ. ഹിലാൽ മേത്തർ, വൈ.യു. പ്രദീപ് പ്രീമ, റഫീഖ് തങ്ങൾ, ഗിരീഷ് ലക്ഷ്മണ. ഹരിച്ചന്ദ്ര ബാബു, എസ്. നാഗരാജൻ, ജി. സ്വാമിനാഥൻ, ദീപു ശരവണൻ, തുളസി ആചാരി, അനിൽ കെ.ശങ്കർ, കാർത്തിക, ആർ. ഗോപാലകൃഷ്ണൻ. എസ് സതീഷ് ആനന്ദ, എബി ജോസഫ്, കെ. പ്രദീപ് പ്രിൻസ്, വിജയ് ചന്ദ്രൻ, സനൽ പരവൂർ. എന്നിവർ നേതൃത്വം നൽകും. ജോൺസൺ ജോസഫ്, നിസാമുദ്ദീൻ പാത്തൂസ്, രാജൻ അനശ്വര, തോമസ് ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി.