കൊട്ടിയം: റോട്ടറി ക്ലബിന്റെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ മാസവും നൽകി വരാറുള്ള സാന്ത്വനം ഡയാലിസിസ് കിറ്റുകളുടെ വിതരണം തഴുത്തല റോട്ടറി ഹാളിൽ നാളെ വൈകിട്ട് 5ന് നടക്കും. ഡയാലിസിസ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കൊല്ലം മധു നിർവഹിക്കും. കൊട്ടിയം റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ഷിബു റാവുത്തർ അദ്ധ്യക്ഷനാകും. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കോഓർഡിനേറ്റർ ടി.എം.അരുൺ കുമാർ, പി.ആർ.ഒ എൻ.വിശ്വേശ്വരൻ പിള്ള, സോൺ 14 അസിസ്റ്റന്റ് ഗവർണർ അലക്സ് കെ.മാമ്മൻ, പ്രസിഡന്റ് ഇലക്ട് ബി.സുകുമാരൻ, സെക്രട്ടറി ഇലക്ട് രാജൻ കൈനോസ് എന്നിവർ പങ്കെടുക്കും. ഡോ.രജിത്ത് ആനന്ദ്, ഡോ.ഷാരോൺ ജോൺ എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസ്‌ നയിക്കും. ജില്ലയിലും അനുബന്ധ ജില്ലകളിൽ നിന്നുമായി 50ൽ അധികം അപേക്ഷകർക്ക് ഡയാലിസിസ് കിറ്റുകൾ നൽകി വരുന്നു. ക്ലബിന്റെ മെഡി പ്ലസ് പദ്ധതിയുടെ ഭാഗമായി അർഹരായ രോഗികൾക്ക് ചികിത്സാ ധനസഹായ പെൻഷനും ചടങ്ങിൽ വിതരണം ചെയ്യും. ഡയാലിസിസ് കിറ്റുകൾ ആവശ്യം ഉള്ളവർക്ക് ബന്ധപ്പെടാം. ഫോൺ: 9074124307, 9037308916.