കൊല്ലം: കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് കേരള സ്റ്റേറ്റ് ഓപ്പൺ റോളർ സ്‌കേറ്റിംഗ് ടൂർണമെന്റ് മേയ് 3 മുതൽ 5 വരെ പാലക്കാട്ട് നടക്കും. ബാങ്ക് ട്രാക്ക് സ്‌കേറ്റിംഗ് റിങ്കിൽ നടക്കുന്ന ക്വാഡ്, ഇൻലൈൻ സ്പീഡ് സ്‌കേറ്റിംഗ് മത്സരത്തിൽ 5 വയസിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 2024 -25ലെ ആർ.എസ്.എഫ്.ഐ രജിസ്‌ട്രേഷൻ നേടുകയും WWW.ROLLERSPORTSKERALA.ORG യിൽ 30ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്നും ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി പി.ആർ.ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.