
കൊല്ലം: കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് ഇന്നലെ കുണ്ടറ നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചത് ആവേശ സ്വീകരണം .
മുഖത്തല മണ്ഡലത്തിലെ പുതുച്ചിറയിലായിരുന്നു ആദ്യ സ്വീകരണം. മണ്ഡലം പ്രസിഡന്റ് ബൈജു പുതുച്ചിറയുടെ നേതൃത്വത്തിൽ നിരവധി പേർ സ്ഥാനാർത്ഥിയെ ഹാരങ്ങൾ ചാർത്തി സ്വീകരിച്ചു. തുടർന്ന് അൻസാരി ജംഗ്ഷൻ. മീയണ്ണൂർ, കൊറ്റങ്കര, നെടുമ്പന, കവലയിൽ മുക്ക്. എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. വൈകിട്ട് 3 ന്കുണ്ടറ മണ്ഡലം പടപ്പക്കരയിൽ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പടപ്പക്കര, കുമ്പളം, ചെക്കംകുഴി, മുളവന ചന്ത, റേഡിയോ മുക്ക്,.മുണ്ടയ്ക്കൽ, കുളപ്പറ, കാമ്പിക്കട, കൈരളി ജംഗഷൻ, വില്ലേജ് ജംഷൻ, കരയോഗം, തോട്ടുകര, വരട്ട്ചിറ എന്നിവിടങ്ങളിലും സ്വീകരണമുണ്ടായി. പരിക്കേറ്റ കണ്ണുമായാണ് വൈകിട്ട് മുതൽ രാത്രി വരെ കൃഷ്ണകുമാർ പര്യടനം നടത്തിയത്.