കൊല്ലം: പൂയപ്പള്ളിയിൽ നിന്നു ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി 23 ലേക്ക് മാറ്റി. ഹർജിയിൽ വിശദമായ വാദം ആവശ്യമായതിനാലാണ് ഒന്നും രണ്ടും പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ പത്മകുമാറിന്റെയും ഭാര്യ അനിതയുടെയും മകൾ അനുപമയുടെ ജാമ്യഹർജി മാറ്റിയത്. കഴിഞ്ഞ നവംബർ 27ന് വൈകിട്ട് 4.30നാണ് സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന ആറുവയസുകാരിയെ കാറിലെത്തിയ മൂന്നംഗ കുടുംബം തട്ടിക്കൊണ്ടുപോയത്.