കൊല്ലം: കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽമേയ് ഒന്നുമുതൽ മൂന്നുവരെ നടക്കുന്ന 15-ാമത് തിരുനല്ലൂർ കാവ്യോത്സവത്തിന്റെ ഭാഗമായി തിരുനല്ലൂർ കവിതകളുടെ ആലാപന മത്സരവും ചിത്ര രചനാ മത്സരവും നടത്തും. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിഭാഗങ്ങളിലാണ് കവിതാലാപന മത്സരം. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ചിത്രരചനാ മത്സരം. ഫോൺ​: 9745202514, 8547579557, 9947810046