teachere-

കൊല്ലം: മി​കച്ച അദ്ധ്യാപകർക്ക് ശ്രീപാദം ഡാൻസ് അക്കാഡമി ഏർപ്പെടുത്തി​യ ഗുരുശ്രേഷ്ഠ പുരസ്‌കാരം പള്ളിമൺ സിദ്ധാർത്ഥയിലെ കെ.ജി​. ഹെഡ്മി​സ്ട്രസ് എൽ.ആർ. പ്രിയയ്ക്ക് സിനിമ, സീരിയൽ താരം അനീഷ് രവി സമ്മാനി​ച്ചു. 20 വർഷമായി കൊല്ലം ജില്ലയിലെ പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ നി​റഞ്ഞു നി​ൽക്കുന്ന അദ്ധ്യാപി​കയാണ് എൽ.ആർ. പ്രി​യ. നേഴ്സറി ഹെഡ്മിസ്ട്രസ് പദവിക്ക് പുറമേ കെ ജി അദ്ധ്യാപകരെ പരിശീലിപ്പിക്കുന്ന സിദ്ധാർത്ഥ പി.പി.ടി.ടി.സി സെന്ററിന്റെ പ്രിൻസിപ്പലും പ്രി​യയാണ്. മികച്ച സംഘാടക, നർത്തകി കൊറിയോഗ്രാഫർ, പേരന്റ്സ് കൗൺസിലർ എന്നീ നി​ലകളി​ലും പ്രി​യ ശ്രദ്ധേയയാണ്.