cherukol-pooram-

ചെറുകോൽ: നന്മയും തിന്മയും വകതിരിച്ച് നന്മയിലൂടെ ജീവിക്കാൻ സമൂഹത്തെ പഠിപ്പിക്കുന്ന ശുഭാനന്ദാശ്രമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പൊലീത്ത പറഞ്ഞു. ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുദേവന്റെ 142-ാമത് പൂരം ജന്മനക്ഷത്ര മഹോത്സവത്തോടനുബന്ധിച്ച് ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ നടന്ന ജന്മനക്ഷത്ര സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മബോധോദയ സംഘം ശ്രീശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹ പ്രഭാഷണം നടത്തി. ജ്ഞാനപ്രകാശം ശുഭാനന്ദഗീതം കീർത്തന പുസ്തകം മെത്രാപ്പൊലീത്തയ്ക്കു നൽകി പ്രകാശനവും മഠാധിപതി നിർവ്വഹിച്ചു. പ്രബുദ്ധകേരളം ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ മുഖ്യ പ്രഭാഷണം നടത്തി. പാളയം ചീഫ് ഇമാം ഡോ.വി.പി. സുഹൈയിബ് മൗലവി മുഖ്യ പ്രഭാഷണം നടത്തി​. സ്വാമി വിവേകാനന്ദൻ സംസാരി​ച്ചു. ഡി.ആത്മലാൽ സ്വാഗതവും ട്രസ്റ്റ് ഉപദേശകസമിതി കൺവീനർ അഡ്വ.പി.കെ. വിജയപ്രസാദ് നന്ദിയും പറഞ്ഞു.