
കൊല്ലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തട്ടാമല യൂണിറ്റിലെ ഈ വർഷത്തെ ഐഡി കാർഡ് വിതരണവും പൊതുയോഗവും പള്ളിമുക്ക് അൽ ഹയാത്തിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശിവാനന്ദൻ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ലിജി ആദർശ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം മുജീബ് കുരുക്കൾ, ഈസ്റ്റ് മേഖലാ ട്രഷറർ സന്തോഷ് തട്ടാമല, ഈസ്റ്റ് മേഖലാ അംഗം അനിൽ കുമാർ എന്നിവർ പങ്കെടുത്തു. യൂണിറ്റിലെ ആദ്യ വനിതാ സെക്രട്ടറി ലിജി ആദർശ്, കൊല്ലത്തെ ന്യൂ ബോൺ ബേബി ലേഡി ഫോട്ടോഗ്രാഫറും യൂണിറ്റ് അംഗവുമായ ആർച്ച രാജഗിരി, സിനിമ സീരിയൽ അഭിനേതാവും യൂണിറ്റ് അംഗവുമായ മനോജ് പ്രഭാകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.