
കൊല്ലം: നഗരത്തിന്റെ സ്പന്ദനമായി കൊല്ലം ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ. തിരഞ്ഞെടുപ്പ് സ്വീകരണത്തിന്റെ ഭാഗമായി കൊല്ലം മണ്ഡലത്തിൽ രണ്ടാം ഘട്ട പ്രചരണത്തിനെത്തിയ പ്രേമചന്ദ്രനു ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ്.
സ്വീകരണ സ്ഥലത്തെത്തിയ അദ്ദേഹം കുട്ടികൾ ഉൾപ്പെടെയുള്ളവരോട് കുശലാന്വേഷണം നടത്തി. തുടർന്ന് കുട്ടികൾ നൽകിയ സമ്മാനങ്ങൾ ഏറ്റുവാങ്ങി. സ്വീകരണങ്ങൾക്കുശേഷം വോട്ടർമാരുടെ ഹൃദയത്തിൽ തൊട്ടുകൊണ്ടുള്ള പ്രസംഗം. ശേഷം എല്ലാവരെയും അഭിവാദ്യം ചെയ്ത് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്. സ്ഥാനാർത്ഥിയോടൊപ്പം ശശികുമാർ, അഡ്വ. ബിന്ദുകൃഷ്ണ, പി.ആർ. പ്രതാപചന്ദ്രൻ, ആർ. സുനിൽ, സൂരജ് രവി, ഞാറയ്ക്കൽ സുനിൽ, ബി.മുരളീധരൻ, ഓമനക്കുട്ടൻപിള്ള, പെരിനാട് തുളസി, പുന്തല മോഹനൻ, സരസ്വതി രാമചന്ദ്രൻ, വിധു, കെ. സനൽകുമാർ, സുഭാഷ് കല്ലട, കുരീപ്പുഴ മോഹനൻ എന്നിവരും ഉണ്ടായിരുന്നു.