കൊട്ടാരക്കര: മാവേലിക്കര പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നാളെ രാഹുൽ ഗാന്ധി ഭരണിക്കാവിലെത്തും. ഉച്ചയ്ക്ക് 1.30ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തുന്ന രാഹുൽ ഗാന്ധി ചാവക്കാട് പൊതുയോഗത്തിൽ പങ്കെടുത്തശേഷം വൈകിട്ട് 4ന് തിരുവനന്തപുരത്തെത്തും. തുടർന്ന് അവിടെ നിന്ന് ഹെലികോപ്ടർ മാർഗം ഭരണിക്കാവ് ബസോലിയോസ് കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങും. 4.45ന് ശാസ്താംകോട്ട ബ്ളോക്ക് ഓഫീസിന് സമീപമുള്ള സിനിമാ പറമ്പിലെ പൊതു സമ്മേളനത്തിൽ പങ്കെടുക്കും. ശേഷം 6ന് ആലപ്പുഴയിൽ നടക്കുന്ന യോഗത്തിലും പങ്കെടുക്കും.