പന്മന: പന്മന ആശ്രമത്തിൽ മഹാഗുരു വർഷത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി ഉപന്യാസ മത്സരം സംഘടിപ്പിക്കും. സ്കൂൾതലത്തിൽ ഗുരുവിന്റെ ജീവകാരുണ്യ ദർശനം എന്ന വിഷയത്തിലും കോളേജ് തലത്തിൽ ഗുരുവിന്റെ ആശയ സമരങ്ങൾ എന്ന വിഷയത്തിലും മുതിർന്നവർക്ക് ഗുരുവിന്റെ ആത്മീയ ദർശനം എന്ന വിഷയത്തിലും 15 പേജിൽ കവിയാത്ത ഉപന്യാസം ഈ മാസം 30ന് മുമ്പ് ആശ്രമത്തിൽ സമർപ്പിക്കണം. ചട്ടമ്പിസ്വാമിയുടെ സമാധി ദിനമായ മേയ് 8ന് വിജയിക്കുള്ള സമ്മാനം വിതരണം ചെയ്യും. ജനനത്തീയതി മേൽവിലാസം ഫോൺ നമ്പർ എന്നിവ കൂടി ഉപന്യാസത്തിനൊപ്പം രേഖപ്പെടുത്തേണ്ടതാണ്. ഉപന്യാസം അയക്കേണ്ട മേൽവിലാസം. ജനറൽ സെക്രട്ടറി, പന്മന ആശ്രമം, പന്മന പി.ഓ കൊല്ലം.691583. ഫോൺ: 9447518862.