കൊട്ടാരക്കര: ആദിക്കാട് തെക്ക് തോട്ടുങ്ങശ്ശേരിൽ ഭഗവതി ക്ഷേത്രത്തിലെ നാലാമത് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. 28ന് പ്രതിഷ്ഠാ വാർഷികത്തോടെ സമാപിക്കും. മല്ലപ്പള്ളി ഹരികൃഷ്ണൻ പോറ്റിയാണ് യജ്ഞാചര്യൻ. ക്ഷേത്രം തന്ത്രി മംഗലശ്ശേരി പ്രസാദ് തന്ത്രികൾ, ക്ഷേത്രം മേൽശാന്തി കെ.പി.എം.ജയദേവൻ തിരുമേനി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇന്നലെ രാവിലെ ക്ഷേത്ര യജ്ഞശാലയിൽ കൊട്ടാരക്കര ശ്രീദുർഗാ ഗോപാലകൃഷ്ണൻ ഭദ്രദീപം തെളിച്ച് സപ്താഹ സമാരംഭം കുറിച്ചു. എല്ലാ ദിവസവും ഗണപതിഹോമം, ഭാഗവത പാരായണം , അന്നദാനം, പ്രഭാഷണം, ലളിതാ സഹസ്രനാമ ജപം എന്നിവ നടക്കും. 28ന് സാധാരണ ചടങ്ങുകൾക്ക് പുറമേ രാവിലെ 11ന് കാവിൽ നൂറും പാലും. 12.30ന് സമൂഹ സദ്യ.