a
റോഡ് ഷോ

ചവറ: കൊല്ലം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിന്റെ വിജയത്തിനായി എൽ.ഡി.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. രാമൻകുളങ്ങരയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ദേശീയ പാത വഴി കുറ്റിവട്ടം, തേവലക്കര ചേനങ്കര ജംഗ്ഷൻ, പടപ്പനാൽ, കോയിവിള , കൊട്ടുകാട് വഴി ചവറയിൽ സമാപിച്ചു. രാമൻകുളങ്ങരയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. മനോഹരൻ ഫ്ലാഗ് ഒഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അനിൽ പുത്തേഴം അദ്ധ്യക്ഷനായി. സുജിത്ത് വിജയൻ പിള്ള എം.എൽ.എ, ഐ.ഷിഹാബ്, ആർ.രവീന്ദ്രൻ, ജി.മുരളീധരൻ, കൊല്ലം മധു, ചവറ ഷാ എന്നിവർ സംസാരിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ വിജയത്തിനായി ചവറയിൽ നടന്ന റോഡ് ഷോ.