t

കൊല്ലം: കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് മുന്നണികൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ റോഡ് ഷോയിൽ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം.

കേരളത്തിലെ ശത്രുക്കൾ തമിഴ്നാട്ടിൽ ഒരുവേദി പങ്കിടുന്നു. നിലപാടില്ലാത്തവരുടെ കൈയിൽ എങ്ങനെ ഭരണം ഏൽപ്പിക്കും. 'ഇന്ത്യ' മുന്നണി ആദ്യം തോൽക്കേണ്ടത് കേരളത്തിലാണ്. ഇവിടെയാണ് ഇവർ കൂടുതൽ നാടകം കളിക്കുന്നത്. കേരളത്തിന്റെ വളർച്ചയെ ഇക്കൂട്ടർ മുരടിപ്പിക്കുകയാണ്. . കേരളവും മോദിയെ തിരഞ്ഞെടുക്കാൻ തയ്യാറാകണം. എൻ.ഡി.എ അധികാരത്തിൽ വന്നാലെ കേരളത്തിലും വികസനം ഉണ്ടാകുകയുള്ളു. പ്രധാനമന്ത്രിയായി മൂന്നാമതും നരേന്ദ്രമോദി വരും. കേന്ദ്രസർക്കാരിന്റെ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഒന്നുകിൽ പേരു മാറ്രും. ഇല്ലെങ്കിൽ നടപ്പാക്കുന്നത് തടയും .ഇന്ത്യ മുന്നണിയിലെ പ്രധാന രണ്ടുകക്ഷികളുടെ നേതാക്കളായ രാഹുലും പിണറായിയും പരസ്പരം അഴിമതി ആരോപിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു.