അഞ്ചൽ: ഇടമുളയ്ക്കൽ മുസ്ലിം ജമാഅത്ത് ദാറുസലാം മദ്രസ പ്രവേശനോത്സവം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് ജൗഹരി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എസ്.നിസാർ അദ്ധ്യക്ഷനായി. യോഗത്തിൽ അസി.ഇമാം അയ്യൂബ് മൗലവി , മുഹമ്മദ് മുസ്ലിയാർ , ജനറൽ സെക്രട്ടറി സിദ്ദിഖ് , ഖജാൻജി അജാസ് എന്നിവർ സംസാരിച്ചു. പരിപാലന സമിതി അംഗങ്ങളും രക്ഷകർത്താക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.