
കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവാഹ പൂർവ കൗൺസലിംഗ് ക്ളാസിന്റെ 40-ാം ബാച്ചിന്റെ ഉദ്ഘാടനം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ.ജി.ജയദേവൻ നിർവഹിച്ചു.കുടുംബം മനോഹരമായ ഒരു സങ്കൽപ്പമാണെന്നും എന്നാൽ പല ജീവിതങ്ങളും ഉലയുന്ന കാഴ്ചകൾ നാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരു രക്ഷാകർത്താവിന്റെ ഇടപെടൽ പോലെ ജീവിതത്തിന്റെ വസന്തം പറഞ്ഞു തരികയാണ് വിവാഹ പൂർവ കൗൺസലിംഗ് ക്ലാസുകളിലൂടെയെന്നും ഗുരുദേവൻ കാട്ടിത്തന്ന ജീവിത പാഠങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ഭാസി അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ.എസ്.അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ ഭാരവാഹികളായ വി.ഹനീഷ്, സജീവ് തുളസീധരൻ, ഷിബു വൈഷ്ണവ് എന്നിവർ സംസാരിച്ചു.