കൊല്ലം: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സിവിൽ പൊലീസ് ഓഫീസർ മരിച്ചു. കൊട്ടാരക്കര കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനായ, പള്ളിക്കൽ സന്നിധിയിൽ (രേവതി വടക്കേക്കര) രാജേന്ദ്രൻ പിള്ളയുടെ മകൻ അരുൺ രാജ് (37) ആണ് മരിച്ചത്.
ശനിയാഴ്ത രാത്രി 10.45ന് എഴുകോൺ നെടുമ്പായിക്കുളം ജംഗ്ഷന് സമീപത്തായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് പോയ ബസ് അരുൺ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. കുണ്ടറയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു അരുൺ. റോഡിലേക്ക് തെറിച്ചുവീണ അരുണിന്റെ തലയ്‌ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു.
പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 വീട്ടുവളപ്പിൽ. അമ്മ: തങ്കമണിയമ്മ. സഹോദരൻ: അതുൽ രാജ്, ഭാര്യ: പാർവ്വതി. മകൾ: സാധിക