k

ചാത്തന്നൂർ: വരിഞ്ഞം വടക്ക് 5478-ാം നമ്പർ ശ്രീമഹാദേവ എൻ.എസ്.എസ് കരയോഗത്തിൽ ആരംഭിച്ച ആദ്യാത്മിക പഠന ക്ലാസ്സ്‌ ചാത്തന്നൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ ആർ.ശശാങ്കൻഉണ്ണിത്താൻ അദ്ധ്യക്ഷനായി. കരയോഗം സെക്രട്ടറി ഷിബു, മേഖല കോർഡിനേറ്റർ മുരളീധരകുറുപ്പ്, ഭരണസമിതി അംഗങ്ങളായ ശ്രീകുമാർ, രാകേഷ്, സുനിൽകുമാർ, ബാലചന്ദ്രൻപിള്ള വനിതാസമാജം പ്രസിഡന്റ് രാജി, സെക്രട്ടറി വിധുചന്ദ്രൻ, ധന്യ ശശാങ്കൻ, പുഷ്പ, വസന്ത, ആർഷ, ആതിര, ലീലദേവി അമ്മ, പുഷ്പചന്ദ്രൻ നായർ, ശ്രീക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.