
ചാത്തന്നൂർ: യു.ഡി.എഫ് ആദിച്ചനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ പുന്ന വിളതാഴതിൽ സംഘടിപ്പിച്ച കുടുംബസംഗമം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. പൗരത്വ ബിൽ ഉൾപ്പെടെ രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സി.പി.എമ്മിന് കഴിയില്ലെന്നും പാർട്ടിയുടെ അംഗീകാരം നിലനിറുത്താനും
നിലനിൽപ്പിനുമായുള്ള പോരാട്ടത്തിലാണ് അവരെന്നു അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ആദിച്ച നല്ലൂർ മണ്ഡലം ചെയർമാൻ സജി സാമുവൽ അദ്ധ്യഷനായി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം കെ.ജയകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.ശ്രീലാൽ, സിസിലി സ്റ്റീഫൻ, ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രൻ നായർ,യു.ഡി.എഫ് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി കൺവീനർ ഷാലു.വി.ദാസ്, മണ്ഡലം കൺവീനർ പ്ലാക്കാട് രാജീവ്, കെ.സുജയ് കുമാർ,ശ്യം മോഹൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.സിന്ധുവിനോദ്, ബ്ലോക്ക് പ്രസിഡന്റ്ലാലിരാജിസ് തുടങ്ങിയവർ സംസാരിച്ചു. കുടുംബ സംഗമത്തിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉഷാ സോളമന്റെ നേതൃത്വത്തിൽ തിരുവാതിര കളിയും നടന്നു.