പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ചും കാരാളിമുക്കിൽ പൊതുസമ്മേളനവും നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.ജർമിയാസ് ഉദ്ഘാടനം ചെയ്തു. കാരാളി ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനത്തിൽ പടിഞ്ഞാറക്കട മണ്ഡലം യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കാരാളി വൈ.എ.സമദ് അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ കെ.മാധവൻ പിള്ള, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാരുവള്ളിൽ ശശി, വൈ .ഷാജഹാൻ,കല്ലട ഗിരീഷ്, അഡ്വ.ബി.തൃദീപ്കുമാർ, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ്.കല്ലട, ഫിലിപ്പോസ്, ഷാഹുൽഹമീദ്, ജോൺ പോൾ സ്റ്റഫ്,ദിനകർ കോട്ടക്കുഴി,സുരേഷ് ചന്ദ്രൻ,എൻ.ശിവാനന്ദൻ, കിരൺ, കാരാളി ഗിരീഷ്, കുന്നിൽ ജയകുമാർ, ബീന പ്രസാദ്,റജീല, ഉണ്ണികൃഷ്ണൻ,ലൈല സമദ് എന്നിവർ സംസാരിച്ചു.