jt
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലേലിഭാഗം യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് കരിക്കോട് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലേലിഭാഗം യൂണിറ്റ് സമ്മേളനം നടന്നു. എലിക്‌സർ സെന്ററിൽ ചേർന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കാരിക്കോട് രാജീവ് ഉദ്ഘാടനം ചെയ്തു. കല്ലേലിഭാഗം യൂണിറ്റ് പ്രസിഡന്റ് വി.ബി.നിഥിൻ കളർ പാലസ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ എസ്.കബീർ, മേഖല പ്രസിഡന്റ് കെ.ജെ.മേനോൻ, മേഖല ജനറൽ സെക്രട്ടറി അബദുൽ ബഷീർ , മേഖല ട്രഷറർ സലീം സിത്താര എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.സുരേഷ് കുമാർ സ്വാഗതവും യുണിറ്റ് വൈസ് പ്രസിഡന്റ് ബിനു ജോർജ്ജ് നന്ദിയും പറഞ്ഞു. വി.ബി.നിഥിൻ കളർ പാലസ് (പ്രസിഡന്റ്), ബിനു ജോർജ് (വൈസ് പ്രസിഡന്റ്),
സുരേഷ് കുമാർ (ജനറൽ സെക്രട്ടറി ),
നവാസ് റെയിൻബോ (സെക്രട്ടറി), ഹരി ജിജാസ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.