photo

പോരുവഴി : മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുന്നത്തൂർ മണ്ഡലത്തിലെ ഇടത് മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ പോരുവഴി ചക്കുവള്ളിയിൽ വനിതാ പാർലമെന്റ് സംഘടിപ്പിച്ചു. സി.പിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. ബിന്ദു ശിവൻ അദ്ധ്യക്ഷയായി. അനിതാ പ്രസാദ് സ്വാഗതം പറഞ്ഞു. കേരള മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ലതാദേവി മുഖ്യപ്രഭാഷണം നടത്തി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, ഇടതു മഹിളാ നേതാക്കളായ കെ.സി.സുഭദ്രാമ്മ, ആർ.അനീറ്റ ,പി.ശ്യാമളഅമ്മ , കെ.ശോഭന, അംബിക, ഷീജ ബീഗം, കൃഷ്ണലേഖ, സൗമ്യ എന്നിവർ സംസാരിച്ചു. മന്ത്രി പി.പ്രസാദ്, കോവൂർ കുഞ്ഞുമോൻ എം.എൽ .എ ,പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.സോമപ്രസാദ്, കുന്നത്തൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.ശിവശങ്കരപിള്ള, സെക്രട്ടറി ആർ.എസ്.അനിൽ എന്നിവർ പങ്കെടുത്തു.