nnnnn
ബി.ജെ.പി പൊടിയാട്ടുവിള ബൂത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: ബി.ജെ.പി പൊടിയാട്ടുവിള ബൂത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഏരിയ പ്രസിഡന്റ്‌ ബി.ആർ.ഷൈജു അദ്ധ്യക്ഷനായി. പരിപാടിയിൽ സംസ്ഥാന കൗൺസിൽ അംഗം ബി.വിജയമോഹൻ,മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ്‌ ബാബു, ലീഗൽ സെൽ ജില്ലാ കോ-കൺവീനർ അഡ്വ.ബി.ജി.രഞ്ജിത്ത്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ.സന്തോഷ്‌ കുമാർ, സെക്രട്ടറി ആർ.സുരേഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ എസ്.ചന്ദ്രലേഖ, ബൂത്ത്‌ പ്രസിഡന്റുമാരായ അനിൽ കുമാർ,പ്രകാശ് എന്നിവർ പങ്കെടുത്തു.