ശാസ്താംകോട്ട :എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺ കുമാറിന് കുന്നത്തൂരിൽ ഉജ്ജ്വല വരവേൽപ്പ്. കുന്നത്തൂരിലെ മൂന്നാംഘട്ട സ്വീകരണ പരിപാടിയാണ് കഴിഞ്ഞദിവസം പൂർത്തിയായത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് തൊഴിലാളി സഖാക്കളും വനിതകളും യുവജനങ്ങളും വിദ്യാർത്ഥികളും സ്ഥാനാർത്ഥിയെ സ്വീകരിക്കുവാൻ കാത്തുനിന്നിരുന്നു.
പ്ളാമൂട്ടിൽ ചന്തയിൽ നിന്ന് ആരംഭിച്ച പര്യടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. കാളകുത്തുംപൊയ്ക, ആത്മാവ്മുക്ക്, സോമവിലാസം ചന്ത, ട്രാൻസ്‌ഫോർമർമുക്ക്, തുപ്പായിവിളപ്പുറം, കോലടത്ത്കാവ്, ഓലിച്ചിറ, കുറ്റിപ്പുറം, മാലിത്തറ ലക്ഷംവീട്, വലിയവിളമുക്ക്, ആറ്റുപുറം, പനച്ചവിള, പാറപ്പുറം, തെന്നൂർമുക്ക്, പബ്ലിക് മാർക്കറ്റ്, ഐസിഎസ്, മുത്തോട്ടിൽമുക്ക്, കരാൽ ജംഗ്ഷൻ, കോവൂർ കോളനി, വിളവീട്ടിൽമുക്ക്, പൊട്ടക്കണ്ണൻമുക്ക്, ആഞ്ഞിലിമൂട്, വാഴപ്പള്ളിമുക്ക്, പൊയ്കയിൽ കുറ്റിമുക്ക്, പൊയ്കയിൽമുക്ക്, കുമ്പളത്ത്മുക്ക്, പുന്നക്കാട്, അയണിക്കാട്മുക്ക്, കൂവളത്തറ, ഊക്കൻമുക്ക്, പുന്നമൂട്, ചുഴലിക്കര, കുറ്റിയിൽമുക്ക്, കാട്ടുവിള, പാറയിൽമുക്ക്, പുതുശ്ശേരിമുകൾ, കടപുഴ, വിളന്തറ, കോട്ടക്കുഴിമുക്ക്, അഭിരാജ് കലാകേന്ദ്രം, ആശുപത്രിമുക്ക്, വളഞ്ഞവരമ്പ്, കിടപ്രം, പട്ടകടവ്, കാരാളിമുക്കിൽ പര്യടനം സമാപിച്ചു. സ്ഥാനാർത്ഥിയോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള,ആർ.എസ്.അനിൽ,കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്നിവർ നേതൃത്വം നൽകി.