കൊട്ടാരക്കര: മാവേലിക്കര യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിനായി കുളക്കട മലപ്പാറയിൽ കുടുംബ സംഗമം നടത്തി. എഴുകോൺ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി.ഡി.രാജു അദ്ധ്യക്ഷനായി. ഡി.സി.സി ജൻറൽ സെക്രട്ടറി പെരുങ്കുളം ദിലീപ് മുഖ്യ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളക്കട രാജു , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.അനിൽ, മണ്ഡലം ചെയർമാൻ പൂവറ്റൂർ സുരേന്ദ്രൻ, സജയ് തങ്കച്ചൻ, നെല്ലിവിള വർഗീസ്, ഗോകുലം സന്തോഷ്, പി.ഡി. ജോയി, കുളക്കട രാജേന്ദ്രൻ, പാത്തല രാഘവൻ തുടങ്ങിയവർ സംസാരിച്ചു.