എഴുകോൺ : ചൊവ്വ ള്ളൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ കൊടിയേറ്റ് ഇടവക വികാരി ഫാ.ആമോസ് തരകൻ നിർവഹിച്ചു. മേയ് 1 വരെയാണ് പെരുന്നാൾ. ഇടവക ട്രസ്റ്റി ബിനു കെ.കോശി സെക്രട്ടറി ബിജു തങ്കച്ചൻ,പെരുന്നാൾ കൺവീനർ ബിനു ജോൺ, ജോ. കൺവീനർമാർ ജയ്സൺ ഫിലിപ്പ്,സണ്ണി മാത്യു,സോനു ജോർജ്ജ്,ബിജുമോൻ സി.പി.,സജു ജി., അഡ്വ.സജി ജോർജ്ജ്,കെ. എസ്.സജൻ, സി.ജേക്കബ്,സി.ഡാനിയൽ, പി. ജോയിസ് എന്നിവർ നേതൃത്വം നൽകി.