പാരിപ്പള്ളി: കല്ലുവാതുക്കൽ നടക്കൽ ഹനുമാൻ കുന്നിന് സമീപം ആലുവിള ജംഗ്ഷനി​ൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാരിപ്പള്ളി പാമ്പുറം അനീഷ്ഭഭവനിൽ മുരുഗന്റെ മകൻ അനിഷ് (24) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് സംഭവം. നടയ്ക്കൽ ഭാഗത്ത് നിന്നു കല്ലുവാതുക്കലേക്ക് ബൈക്കിൽ വന്ന അനിഷിനെ കുറുകെ വന്ന സ്കൂർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ അനീഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകിട്ട് 6.30 ന് മരി​ച്ചു. മൃതദേഹം മോർച്ചറിയിൽ.