കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാനുള്ള 'സി-വിജിൽ' ആപ്പിൽ ഇതുവരെ ലഭി​ച്ചത് 11,621 പരാതികൾ. ഇതിൽ 11,368 പരാതികൾ ശരിയെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചു.

250 പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തി. മൂന്ന് കേസുകളിൽ അന്വേഷണ നടപടികൾ പുരോഗമി​ക്കുകയാണ്. ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നാണ്, 2083. കാര്യമുണ്ടെന്ന് കണ്ടെത്തി​യ മുഴുവൻ പരാതികളും മണ്ഡലത്തിൽ പരിഹരിച്ചു കഴിഞ്ഞു. അതിവേഗ പരാതി പരിഹാരമാണ് നടത്തുന്നതെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടർ എൻ. ദേവിദാസ് പറഞ്ഞു.

പരാതികളുടെ കണക്കുകൾ (ലഭിച്ച പരാതികൾ, ശരിയെന്നു കണ്ടെത്തി പരിഹരിച്ചവ എന്ന ക്രമത്തിൽ )


ചടയമംഗലം: 1234, 1205

ചാത്തന്നൂർ: 900, 895

ചവറ: 1279, 1225

ഇരവിപുരം: 648, 635

കരുനാഗപ്പള്ളി: 2083, 2057

കൊല്ലം: 1054, 1028

കൊട്ടാരക്കര: 1129, 1120

കുണ്ടറ: 537, 513

കുന്നത്തൂർ: 671, 662

പത്തനാപുരം:1001, 994

പുനലൂർ: 1085, 1034.