photo

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം കോമളം ശാഖയിലെ 14-ാമത് പ്രതിഷ്ഠാ വാർഷികവും സാംസ്കാരിക സമ്മേളനവും പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനം വ്യാപകമാകേണ്ടത് അനിവാര്യമാണെന്ന് ടി.കെ. സുന്ദരേശൻ പറഞ്ഞു. ഗുരുമന്ദിരങ്ങളോടനുബന്ധിച്ച് ഗുരുദേവ ദർശന പഠനകേന്ദ്രങ്ങൾ തുടങ്ങുന്നതിനും പരിഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ശാഖാ പ്രസിഡന്റ് സുനിൽ അദ്ധ്യക്ഷനായി. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, ഡയറക്ടർ ബോർഡ് മെമ്പർ ജി. ബൈജു, അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോയിത്തല മോഹനൻ, ദീപ്തി എന്നിവ‌‌ർ സംസാരിച്ചു. ശാഖാ സെക്രട്ടറി ഓമന മുരളി സ്വാഗതവും മിനി വിജയൻ നന്ദിയും പറഞ്ഞു.