cashew

കൊ​ല്ലം: ​ക​ശു​അ​ണ്ടി തൊ​ഴി​ലാ​ളി​കൾ സം​ര​ക്ഷി​ക്കു​വ​രെ സ​ഹാ​യി​ക്കു​ന്ന​വ​രാ​ണെ​ന്ന് കേ​ര​ള കാ​ഷ്യു ഡെ​വലെപ്പ്മെന്റ് കോർ​പ്പ​റേ​ഷൻ ചെ​യർ​മാൻ എ​സ്.ജ​യ​മോ​ഹൻ പ​റ​ഞ്ഞു. കാ​ഷ്യു കോർ​പ്പ​റേ​ഷൻ ഫാ​ക്ട​റി​ക​ളിൽ ചേർ​ന്ന എൽ​.ഡി​.എ​ഫ് തി​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.​ഡി​.എ​ഫ് സ്ഥാ​നാർ​ത്ഥി എൻ.കെ.പ്രേ​മ​ച​ന്ദ്രൻ യാ​ഥാർ​ത്ഥ്യ​ങ്ങൾ മ​റ​ച്ച് വ​ച്ച് നി​ര​ന്ത​ര​മാ​യി അ​പ​വാദ പ്ര​ച​ര​ണ​ങ്ങൾ ക​ശു​അ​ണ്ടി മേ​ഖ​ല​യിൽ ന​ട​ത്തു​ക​യാ​ണ്. യു.​ഡി​.എ​ഫ് ഭ​ര​ണ​കാ​ല​ത്ത് പൊ​തു​മേ​ഖ​ലാ ക​ശു​അ​ണ്ടി ഫാ​ക്ട​റി​ക​ളു​ടെ സ്ഥി​തി എ​ന്താ​യി​രു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്ക​ണം. എൽ​.ഡി​എ​ഫ് അ​ധി​കാ​ര​ത്തിൽ വ​ന്ന് 90 ദി​വ​സ​ത്തി​ന​കം അടഞ്ഞുകിടന്ന ഫാ​ക്ട​റ​കൾ തു​റ​ന്ന് പ്ര​വർ​ത്തി​ച്ചെന്നും മു​ഴു​വൻ തൊ​ഴി​ലാ​ളി​കൾ​ക്കും ഗ്രാ​റ്റു​വി​റ്റി നൽ​കുകയും 23 ശ​ത​മാ​നം ശ​മ്പ​ള വർ​ദ്ധ​ന​വ് ന​ട​പ്പി​ലാ​ക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി​വി​ധ യോ​ഗ​ങ്ങ​ളിൽ കെ.ബാ​ബു​പ​ണി​ക്കർ (സി​.ഐ.ടി​.യു), പ്രൊ​ഫ.അ​ല​ക്‌​സാ​ണ്ടർ കോ​ശി (എ.ഐ.ടി.യു.സി) എ​ന്നി​വ​രും സം​സാ​രി​ച്ചു.