കൊല്ലം: എ.എം.കെ റസിഡൻഷ്യൽ സ്പോർട്സ് അക്കാഡമിയും ഫിസിക്കലി ചലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി ഭിന്നശേഷിക്കാർക്കും അല്ലാത്തവർക്കുമായി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയായ റസിഡൻഷ്യൽ സ്പോർട്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം ചവറയിൽ പ്രവർത്തനം ആരംഭിക്കുന്ന അക്കാഡമിയിൽ ആർച്ചറി, ക്രിക്കറ്റ്, ഫുട്ബോൾ, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ഷൂട്ടിംഗ്, ബേസ്ബോൾ, സോഫ്റ്റ് ബോൾ, ടെന്നിക്കോയിറ്റ് എന്നീ ഇനങ്ങളിൽ പരിശീലനം നൽകും. 7 മുതൽ 9 വരെയും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലും പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. സെലക്ഷൻ ട്രയലിൽ അതത് കായിക ഇനങ്ങളിൽ മികവ് തെളിയിക്കുന്ന 20 ആൺകുട്ടികൾക്കും 20 പെൺകുട്ടികൾക്കുമാണ് ഓരോ ഇനത്തിലും പ്രവേശനം ലഭിക്കുക. 25വൈകിട്ട് 5ന് മുമ്പ് അപേക്ഷസമർപ്പിന്നണം. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.