അഞ്ചൽ: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആയൂരിൽ നടന്ന കുടുംബ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ.മറിയാ ഉമ്മൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിജു ആലുവിള അദ്ധ്യക്ഷനായി. മുസ്ലീം ലീഗ് മുൻ ജില്ലാ പ്രസിഡന്റ് അൻസാറുദ്ദീൻ, കടയിൽ ബാബു, വിളയിൽ കുഞ്ഞുമോൻ, കെ.സി.ഏബ്രഹാം, ആയൂർ ഗോപിനാഥ്, പ്രസാദ് കോടിയാട്ട്, വി.ടി.സിബി, സാമുവൽ തോമസ്, ബിനു കെ. ജോൺ, വത്സല തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.