കൊല്ലം: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് അസോ. ജില്ലാ സമ്മേളനം 30ന് രാവിലെ 10ന് കൊല്ലം ജലഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തറയിൽ ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. എ.കെ. രാജൻ മുഖ്യപ്രഭാഷണം നടത്തും. കൊല്ലം പി.എച്ച് ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനിയർ ഷിറാസ് മുതിർന്ന അംഗങ്ങളെ ആദരിക്കും. ജില്ലാ സെക്രട്ടറി എ. ഷംസുദ്ദീൻ, ഡി. സുന്ദരേശൻ, വൈ. മുഹമ്മദ് സലാം, വി.എസ്. സുലേഖ, എൻ. രാമകൃഷ്ണപിള്ള, രവിദാസ്, രഘുനാഥ്, പ്രശാന്തൻ, തങ്കമണി അമ്മാൾ തുടങ്ങിയവർ സംസാരിക്കും.