
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണിൽ എത്തുന്ന വഴിയാത്രക്കാർക്കും ഓട്ടോ - ടാക്സി ഡ്രൈവർമാർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ ദാഹം മാറ്റുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപന്തൽ ആരംഭിച്ചു. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ആർ .എസ്.കിരൺ അദ്ധ്യക്ഷനായി. മുൻ നഗരസഭ കൗൺസിലർ ബോബൻ ജി നാഥിന് ദാഹജലം നൽകി. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ അഡ്വ.കെ.എ.ജവാദ് , ബോബൻ ജി.നാഥ്, ഇർഷാദ് ബഷീർ, ഷഹനാസ്, അസ്ലാം ബിനോയ് കരുമ്പാലിൽ, വിശാഖ് എന്നിവർ സംസാരിച്ചു.