തൊടിയൂർ: രംഗപട രചനയുടെ കുലപതി ആർട്ടിസ്റ്റ് കേശവന്റെ സ്മരണാർത്ഥം കരുനാഗപ്പള്ളി നാടകശാല സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ കൃഷ്ണാ സേട്ട് ഒന്നാം സ്ഥാനം നേടി. നാടകശാലയിൽ നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് കേശവന്റെ മകൻ ആർട്ടിസ്റ്റ് സുജാതൻ കൃഷ്ണാ സേട്ടിന് സമ്മാനം നൽകി.
ആർട്ടിസ്റ്റ് കേശവന്റെ പേരിൽ ഇത്തരം ഒരു മത്സരം അദ്ദേഹത്തിന്റെ ജന്മനാടായ കോട്ടയത്ത് പോലും നടന്നിട്ടില്ലെന്നും നാടകശാല നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സുജാതൻ പറഞ്ഞു. സമ്മേളനത്തിന്റെ ഉദ്ഘാടനവും നാടകശാലാ മാഗസിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഗോപിനാഥ് മഠത്തിൽ അദ്ധ്യക്ഷനായി. സൈജു ഇലങ്കം, കെ.ജെ.മേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.കലാകാരന്മാർക്കും പാവങ്ങൾക്കും നൽകി വരുന്ന പ്രതിമാസ ഭക്ഷ്യക്കിറ്റുകളുടെ വിതരണവും നടത്തി.
കെ.പി. നമ്പ്യാതിരി, ആർട്ടിസ്റ്റ് രാജേന്ദ്രൻ, അബ്ബാമോഹൻ,പോണാൽ നന്ദകുമാർ, ഡോ. നിമാപത്മാകരൻ, രത്നമ്മ ബ്രാഹ്മമുഹൂർത്തം, ഷാനവാസ് കമ്പിക്കീഴിൽ,സിന്ധു സുരേന്ദ്രൻ , ഓമനക്കുട്ടൻ,എന്നിവർ ആശംസകൾ നേർന്നു. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതവും കെ.ആർ.നിതിൻ ഭാവന നന്ദിയും പറഞ്ഞു.
നേരത്തെ നടന്ന കവിയരങ്ങ് ചവറ ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു.ഡി.മുരളീധരൻ അദ്ധ്യക്ഷനായി.