a
യു.ഡി.എഫ് പൂയപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ :യു.ഡി.എഫ് പൂയപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് ചെയർമാൻ പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആ‌ർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സനൽകുമാർ, കോൺഗ്രസ് നേതാവ് കെ.ബി. ഷഹാൽ, ആർ.എസ്.പി നേതാവ് വെളിയം ഉദയകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹംസ റാവുത്തർ, ബ്ലോക്ക് മെമ്പർ ഗീതാ ജോർജ്ജ്,ബിനോയി, രാജു ചാവടി, പ്രശാന്ത്, അനിൽ മംഗലത്ത് തുടങ്ങിയവർ സംസാരിച്ചു.