കിഴക്കേകല്ലട: മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിനായി ചിറ്റുമല മണ്ഡലത്തിലെ കുടുംബ യോഗം ഓണമ്പലത്ത് കെ.പി.സി.സി മുൻ അംഗം കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ് അദ്ധ്യക്ഷനായി. ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കല്ലട വിജയൻ, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന സെക്രട്ടറി കല്ലട ഫ്രാൻസിസ്, യു.ഡി.എഫ് ചെയർമാൻ സൈമൺ വർഗീസ്, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം ഷാജി വെള്ളാപ്പള്ളി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജു ചിറ്റുമല, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ദു പ്രസാദ്, ബൂത്ത് പ്രസിഡന്റ് എ.ഷാജി, ജോർജ് കുട്ടി, എസ്.സതീഷ്, ജതിൻ എന്നിവർ സംസാരിച്ചു.