
കൊല്ലം: കുണ്ടറയിലെ ഉൾപ്രദേശങ്ങളിലായിരുന്നു ഇന്നലെ എൻ.കെ. പ്രേമചന്ദ്രന്റെ പര്യടനം. രാവിലെ കൊറ്റങ്കര പഞ്ചായത്തിലെ എൻ.ജെ.പി ഞെട്ടയിൽ, നാലുമുക്ക് എന്നിവിടങ്ങളിൽ പര്യടനം നടത്തി.
കുണ്ടറയിലെ അശുഅണ്ടി ഫാക്ടറികളിൽ എത്തിയ പ്രേമചന്ദ്രന് ആവേശകരമായ സ്വീകരണമാണ് തൊഴിലാളികൾ നൽകിയത്. നേതാക്കൾ പ്രേമചന്ദ്രൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി സംസാരിക്കുന്നതിനിടെ നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ സ്ഥാനാർത്ഥി ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും എത്തി പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേമചന്ദ്രന്റെ ഹൃദ്യമായ പ്രസംഗം. തൊട്ടുപിന്നാലെ പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും ഹാരങ്ങൾ അണിയിച്ചു. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിൽ സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുന്നതും ഇ.എസ്.ഐ വിഹിതം അടയ്ക്കാതെ തൊഴിലാളികൾ ദുരിതത്തിലായതും അടക്കമുള്ള പ്രശ്നങ്ങൾ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.