
തൊടിയൂർ: വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. തൊട്ടടുത്തായി പാർക്ക് ചെയ്തിരുന്ന ട്രാവലർ വാനിലേക്കും തീ പടർന്നു. വാനിന്റെ പിൻഭാഗം, ടയർ, സീറ്റ് എന്നിവ കത്തി. വീട്ടുകാരും പരിസരവാസികളും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും കരുനാഗപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.കരുനാഗപ്പള്ളി പൊലീസും സ്ഥലത്തെത്തിയിരുന്നു.
21ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. കല്ലേലിഭാഗം അനന്തപുരിയിൽ നിതിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. 2022 ജൂൺ 30 ന് വാങ്ങിയ സ്കൂട്ടർ കഴിഞ്ഞ 17 ന് കൊല്ലത്തെ സെന്ററിൽ സർവ്വീസ് ചെയ്തിരുന്നു.