
കൊല്ലം: എം.മുകേഷിന് ചവറയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ ലഭിച്ചത് ഉജ്ജ്വല സ്വീകരണം. ചവറ വടക്കും തലയിലെ വിവിധ ഭാഗങ്ങളിലായിരുന്നു സ്വീകരണം. വടക്കുംതല ചെമ്പോലി മുക്ക്, വലിയ പാടം, ഊപ്പത്തിൽ മുക്ക്, ജമാ അത്ത് സ്‌കൂൾ, കൊല്ലക, തെങ്ങിൽ എന്നിവിടങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കമാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത്.
ഉച്ചയക്ക് ശേഷം ചവറയിലെ വിവിധ കുടുംബ യോഗങ്ങളിലും മുകേഷ് പങ്കെടുത്തു. സുജിത്ത് വിജയൻ പിള്ള എം.എൽ.എ, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അനിൽ പുത്തേഴം, സെക്രട്ടറി ടി.മനോഹരൻ, ഐ.ഷിഹാബ്, ആർ.രവീന്ദ്രൻ, ജി. മുരളീധരൻ, വി. ജ്യോതിഷ് കുമാർ, ടി.എ. തങ്ങൾ, സക്കീർ വടക്കുംതല, കെ.ജി. വിശ്വംഭരൻ, അജിത് കുമാർ, വിജയൻ നായർ, ജെ. അനിൽ, കെ.എ.നിയാസ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.