മേയി​ൽ കമ്മി​ഷൻ ചെയ്യും

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ സർവീസ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. രണ്ടാഴ്ചയ്ക്കുള്ളിൽ അവശേഷിക്കുന്ന മിനുക്ക് പണികളും പൂർത്തിയാക്കി മേയി​ൽ തന്നെ കെട്ടിട്ടം കമ്മി​ഷൻ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ഇലക്ട്രിക്കൽ ജോലികളടക്കം പൂർത്തിയായ കെട്ടിടത്തിന്റെ ഫാൾസ് സീലിംഗ് ജോലികളാണ് ബാക്കിയുള്ളത്. അത്യാധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിൽ 27,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം ഒരുങ്ങുന്നത്. കമ്മീഷൻ ചെയ്യുന്നതോടെ നി​ലവി​ലെ പ്രധാന കെട്ടിടത്തിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഇതിനുശേഷം ഘട്ടം ഘട്ടമായി പ്രധാന കെട്ടിടം പൊളിച്ചു മാറ്റും.

55,000ചതുരശ്രയടിയിൽ 5 നിലകളിൽ നിർമ്മിക്കുന്ന തെക്ക് ഭാഗത്തെ ടെർമിനലിലെ ഒരു സെഗ്‌മെന്റിലുള്ള ഒരു ഫ്ലോറിന്റെ നിർമ്മാണവും പൂർത്തിയായി. രണ്ടാമത്തെ ഫ്ലോറിന്റെ കോൺക്രീറ്ര് ജോലികൾ ഉടൻ ആരംഭിക്കും.

അന്താരാഷ്ട്ര നിലവാരത്തിൽ

എയർ കോൺകോഴ്സ്

 എയർ കോൺകോഴ്സിന്റെ നിർമ്മാണം ആരംഭിച്ചു

 വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങൾ

 36 മീറ്റർ വീതിയിൽ രണ്ട് ടെർമിനലുകളെയും യോജിപ്പിക്കുന്നു

 എല്ലാ പ്ലാറ്റുഫോമുകളെയും ബന്ധിപ്പിക്കുന്നു

 നാല് വീതം എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ

 യാത്രക്കാർക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും പ്രത്യേക വഴികൾ

 ഫുഡ്കോർട്ട്, എ.ടി.എം, മാൾ എന്നീ സൗകര്യങ്ങൾ

അതിവേഗം മൾട്ടിലെവൽ കാർപാർക്കിംഗ്

 അഞ്ച് നിലകളിൽ രണ്ട് നിലകളുടെ പണി മാത്രം ബാക്കി

 നാലാം നിലയുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു

 അടുത്ത ആഴ്ചയോടെ അവസാനത്തെ നിലയുടെ നിർമ്മാണം ആരംഭിക്കും

 മെയ് അവസാനത്തോടെ പണിപൂർത്തിയാക്കും

 സമുച്ചയത്തിൽ രണ്ട് ലിഫ്ടുകൾ

 ഒരേ സമയം 239 ബൈക്കുകളും 150 കാറുകളും പാർക്ക് ചെയ്യാം

 ട്രെയി​ൻ യാത്രക്കാർക്ക് പുറമേ നഗരത്തിൽ എത്തുന്നവർക്കും വാഹനം പാർക്ക് ചെയ്യാം

 രണ്ടാം പ്രവേശന കവാടത്തിൽ 146 കാറുകളും 252 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം

പണിപൂർത്തിയായ മറ്റുള്ളവ

സീനിയർ സെക്ഷൻ എൻജിനീയർ ഓഫീസ് കെട്ടിടം

ഗാംഗ് റൂം

 എസ്.എം.പി മാർക്കറ്റിന് സമീപമുള്ള പാർക്കിംഗ് ഏരിയ