കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ എന്നിവരുടെ വിജയത്തിനായി പ്രവർത്തിക്കാൻ കൊല്ലം ഡി.സി.സി ഓഫീസിൽ കൂടിയ കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി​ തീരുമാനിച്ചു. ഡി.സി.സിയിൽ നടന്ന ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റുമാരുടെയും യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ എൻ.ചന്ദ്രസേനൻ അദ്ധ്യഷത വഹിച്ചു. വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. ശിവശങ്കര പിള്ള സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇല്ലിക്കൽ സജി സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി എസ്. വിജയകുമാർ, പുനലൂർ മുഹമ്മദ്‌ ഖാൻ, തൊലിക്കോട് സുനിൽ ദേവദാസ് തുടങ്ങിയവർ സംസാരിച്ചു