കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ കസവു കെട്ടിയ പേടിത്തൊണ്ടനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അഞ്ചുവർഷം മുൻപ് ലീഗിന്റെ പതാക വിവാദമാക്കിയത് ബി.ജെ.പി ആണെങ്കിൽ ഇപ്പോഴത് പിണറായി വിജയനാണ്. രാഹുൽ ഗാന്ധി വടക്കേഇന്ത്യയിൽ നിന്ന് ഒളിച്ചോടി എന്ന് പ്രധാനമന്ത്രി പറഞ്ഞതിന്റെ അടുത്ത ദിവസം അതേ വാചകം മുഖ്യമന്ത്രിയും ആവർത്തിച്ചു. രണ്ടുപേരുടെയും പ്രസ്താവനകൾ ഒരിടത്താണോ തയ്യാറാക്കുന്നതെന്ന് സംശയമുണ്ട്. ബി.ജെ.പിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ഇന്ത്യ മുന്നണിയേക്കാൾ ഇടതുപക്ഷത്തിന് നല്ലത് എൻ.ഡി.എ ആണ്.
കൊല്ലം പ്രസ്‌ക്ലബ്ബിൽ ഫെയ്സ് ടു ഫെയ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സതീശൻ. രാഹുൽ ഗാന്ധിക്കെതിരെ പി.വി.അൻവറിന്റെ പ്രസ്താവന ഗാന്ധി കുടുംബത്തോടുള്ള ക്രൂരതയാണ്. അതിനെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്.