kalajadhja-
കെ.എം.എം.എൽ ടി .പി യൂണിറ്റിലെ ഐ.എൻ.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന കലാജാഥ

ചവറ : കെ.എം.എം.എൽ ടി .പി യൂണിറ്റിലെ ഐ.എൻ.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു യൂണിയനുകളുടെ നേതൃത്വത്തിൽ പൊതുമേഖലാ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യം മുന്നോട്ട് വച്ചും കൊല്ലം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ വിജയത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും ചവറ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നാടൻ പാട്ട്, ആക്ഷേപഹാസ്യ ഓട്ടൻതുള്ളൽ എന്നിവ അരങ്ങേറി. കെ.എം .എൽ ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി ആർ. ശ്രീജിത്ത്, യു .ടി .യു .സി ജനറൽ സെക്രട്ടറി ജെ.മനോജ് മോൻ, എസ്.ടി.യു ജനറൽ സെക്രട്ടറി സംഗീത സാലി എന്നിവർ കലാജാഥയ്ക്ക് നേതൃത്വം നൽകി.