
ഇരവിപുരം: കൊല്ലം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ജില്ലാ ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഐ.എൻ.ടി.യു.സി വിഭാഗത്തിൽപ്പെട്ട മുഴുവൻ ചുമട്ടുതൊഴിലാളികളെയും പങ്കെടുപ്പിച്ചു കൊണ്ട് റോഡ് ഷോ നടത്തി. തട്ടാമലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ തങ്കശേരിയിൽ സമാപിച്ചു. തട്ടാമലയിൽ നടന്ന ചടങ്ങിൽ സ്ഥാനാത്ഥി എൻ.കെ.പ്രേമചന്ദ്രൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ്, അൻസർ അസീസ്, നാസറുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.എ.ഷാനവാസ് ഖാൻ, ശങ്കരനാരായണപിള്ള, വടക്കേവിള ശശി, പാലത്തറ രാജീവ്, നൗഷാദ്, കെ.എൻ.റഷീദ് എന്നിവർ സംസാരിച്ചു. നൂറുകണക്കിന് തൊഴിലാളികൾ റോഡ് ഷോയിൽ പങ്കെടുത്തു.