cbse-

കൊല്ലം: സി.ബി.എസ്.ഇ സെന്റർ ഒഫ് എക്‌സലൻസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ ഉളിയക്കോവിൽ സെന്റ്മേരീസ് സ്‌കൂളിൽ ആരംഭിച്ച സി.ബി.എസ്.ഇ അദ്ധ്യാപകർക്കായുള്ള നൈപുണ്യ വികസന പരിശീലന പരിപാടി സെന്റ് മേരീസ് സ്‌കൂൾ ചെയർമാൻ ഡോ.ഡി.പൊന്നച്ചൻ ഉദ്ഘാടനം ചെയ്തു.വെന്യു ഡയറക്‌ടർ മഞ്ജു രാജീവ് സ്വാഗതം പറഞ്ഞു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' എന്ന വിഷയത്തിൽ സി.ബി.എസ്.ഇ.സി ഒ.ഇ പരിശീലകരായ ഇന്ദു ദത്ത് ആലപ്പുഴ, രതി ദേവി കൊച്ചി എന്നിവർ ക്ലാസുകൾ നയിക്കും. ജില്ലയിലെ വിവിധ സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നായി 70ഓളം അദ്ധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കും. നിതിൻ തോമസാണ് പ്രോഗ്രാം കോർഡിനേറ്റർ.