
കൊല്ലം: വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യ പ്രചരണാർത്ഥം മാദ്ധ്യമ പ്രവർത്തകരുടെയും കളക്ടറുടെയും ടീമുകൾ ഏറ്റുമുട്ടിയ ക്രിക്കറ്റ് മത്സരത്തിൽ കളക്ടറുടെ ടീമിന് വിജയം. സ്വീപ് (സിസ്റ്റമറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് മത്സരം നടത്തിയത്. സിറ്റി പൊലിസ് കമ്മിഷണർ വിവേക്, സബ്കളക്ടർ മുകുന്ദ് ഠാക്കൂർ, എ.ഡി.എം സി.എസ്. അനിൽ തുടങ്ങിയവർ കളക്ടർ എൻ. ദേവീദാസിന്റെ ടീമിൽ അംഗങ്ങളായിരുന്നു. എട്ട് ഓവർ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത മാദ്ധ്യമ പ്രവർത്തകർ 69 റൺസ് നേടി. 5 ഓവറിൽ കളക്ടറുടെ ടീം വിജയം കൊയ്തു. ആശ്രാമം മൈതാനത്തായിരുന്നു മത്സരം.