photo
കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട് അതിർത്തിയിലെ പുളിയറയിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കടന്ന് ചെന്ന വാഹനങ്ങളിൽ ആരോഗ്യപ്രവർത്തകർ കീട നാശിനി സ്പെട്രേ ചെയ്യുന്നു

പുനലൂർ: കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴിനാട് അതിർത്തിയിലെ പുളിയറയിൽ വാഹന പരിശോധന കർശനമാക്കി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഇറച്ചിക്കോഴിയെ കൊണ്ടുപോയി മടങ്ങി വരുന്ന വാഹനങ്ങളെയാണ് തമിഴ്നാട്ടിലെ ആരോഗ്യവകുപ്പ് പരിശോധനകൾക്ക് വിധേയമാക്കുന്നത്. ഡ്രൈവർമാർക്ക് രോഗപ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ക്ലാസും ആരോഗ്യ പ്രവർത്തകർ നൽകുന്നുണ്ട്. ഇ​വി​ടെ നി​ന്ന്​ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്ലോ​റി​നേ​ഷ​ൻ ചെ​യ്തി​ട്ടേ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. എ​ല്ലാ വാ​ഹ​ന​ങ്ങ​ളുടെയും ടയറിലും ബോഡിയിലും പ്രതിരോധമരുന്ന് തളിക്കുന്നുണ്ട്.

വാഹനങ്ങളെ മടക്കി അയക്കുന്നു

ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന്​ ഇ​റ​ച്ചി​കോ​ഴി​ക​ളെ ഇ​വി​ടെ​ത്തി​ച്ച് തി​രി​ച്ചു​പോ​കു​ന്ന വാ​ഹ​ന​ത്തി​ൽ കാ​ഷ്ടം അ​ട​ക്കം ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ഇ​വി​ടെ നി​ന്നും കോ​ഴി​ത്തീ​റ്റ, വ​ള​ത്തി​നാ​യി കോ​ഴി​യു​ടെ അ​ട​ക്കം അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​വ ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ക​ട​ത്തി​വി​ടുന്നില്ല. രണ്ട് ദിവസം മുമ്പ് ഇറച്ചിക്കോഴികളെ ഇറക്കിയ ശേഷം വന്ന രണ്ട് വാഹനങ്ങളെ പരിശോധന സംഘം മടക്കി അയച്ചിരുന്നു. ഒരു വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള ആറ് അംഗ ആരോഗ്യ പ്രവർ‌ത്തകരാണ് പുളിയറ വഴി കടന്ന് വരുന്ന വാഹങ്ങളിൽ പരിശോധന നടത്തുന്നത്. റോഡിൽ മരുന്ന് സ്പ്രേ ചെയ്ത ശേഷവും വാഹനങ്ങളെ കടത്തി വിടുന്നുണ്ട്.