photo
മാവേലിക്കര മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അരുൺകുമാറിനെ വിജയിപ്പിക്കാൻ പിറവന്തൂർ പഞ്ചായത്തിലെ കറവൂരിൽ ഇടത് വനിത സ്ക്വാർഡുകൾ വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കുന്നു.

പുനലൂർ: ലോക്സഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ മാവേലിക്കര മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി അരുൺകുമാറിന് വേണ്ടിയുള്ള ഇടത് വനിത സ്ക്വാഡുകളുടെ പ്രവർത്തനങ്ങൾ മലയോര മേഖലകളിൽ ശക്തമാക്കി. പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളിലെ കറവൂർ, ചെമ്പനരുവി,പെരുന്തോയിൽ, പുന്നല,കടശേരി,ചാച്ചിപ്പുന്ന തുടങ്ങിയ നിരവധി മേഖലകളിലാണ് വീടുകൾ കയറി, ഇറങ്ങിയുള്ള പ്രവർ‌ത്തനങ്ങൾ ഊർജ്ജിതമാക്കിയത്. നിലവിൽ എം.പിയായ യു.ഡി.എഫ് സ്ഥാനാർത്ഥിയിൽ നിന്ന് ഇത്തവണ സീറ്റ് പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഇടത്, വനിത പ്രവർത്തകരും നേതാക്കളും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൗമ്യ വിജയൻ, ബിന്ദു തുടങ്ങിയ ഇടത് വനിതാ നേതാക്കളുടെ നേതൃത്വത്തിലാണ് വീടുകൾ കയറിയുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്.